Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഐസി ആരുമായും ലയിക്കില്ല: മുരളി

പത്തനംതിട്ട: ഡിഐസി ഒരു പാര്‍ട്ടിയുമായി ലയിക്കില്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് കെ.മുരളീധരന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും ഡിഐസി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡിഐസിയുടെ നേതൃയോഗം മാര്‍ച്ച് 20ന് ചേരുമെന്നും 25ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും പ്രഖ്യാപിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയെക്കാള്‍ സീറ്റ് ഡിഐസിക്ക് ലഭിക്കും. ഇടതുമുന്നണിയില്‍ സിപിഎമ്മിനൊഴികെ ആര്‍ക്കും ഒറ്റയ്ക്ക് ജയിക്കാനാവില്ല.

കോണ്‍ഗ്രസ് സമ്പൂര്‍ണ സമ്മേളനത്തില്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ച നേതാക്കള്‍ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോലും ജയിക്കാത്തവരാണ്. കരുണാകരന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ജനിച്ചിട്ടില്ലാത്തവരാണ് കോണ്‍ഗ്രസിലേക്ക് മടങ്ങാനുള്ള അദ്ദേഹത്തിന്റെ അപേക്ഷ കാത്തിരിക്കുന്നതെന്നും മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+