സീറ്റ് വിഭജനം: എല്‍ഡിഎഫ് യോഗം ചൊവ്വാഴ്ച
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി എല്‍ഡിഎഫ് യോഗം മാര്‍ച്ച് ഏഴ് ചൊവ്വാഴ്ച തിരുവനന്തപുരത്തു ചേരും.
ഘടക കക്ഷികളില്‍ നിന്ന് ഏതാനും സീറ്റുകള്‍ ഏറ്റെടുക്കാന്‍ സിപിഎമ്മും കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ സിപിഐയും തീരുമാനിച്ച സാഹചര്യത്തില്‍ എല്‍ഡിഎഫിലെ സീറ്റ് വിഭജനം എളുപ്പമാവാന്‍ വഴിയില്ല. ചെറിയ ഘടക കക്ഷികള്‍ക്ക് കുറഞ്ഞ സീറ്റുകള്‍ മാത്രമേ അനുവദിക്കൂവെന്ന നിലപാടിലാണ് സിപിഎം.
ചൊവ്വാഴ്ചത്തെ യോഗത്തില്‍ സീറ്റ് വിഭജനം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ മാത്രമേയുണ്ടാവുകയുള്ളൂ. പിന്നീട് ഉഭയകക്ഷി ചര്‍ച്ചകളിലൂടെ തര്‍ക്കം തീര്‍ക്കാനായിരിക്കും ശ്രമം. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം മാര്‍ച്ച് 17,18 തീയതികളില്‍ ചേരുന്ന എല്‍ഡിഎഫ് യോഗത്തിലായിരിക്കും സീറ്റ് വിഭജനം സംബന്ധിച്ച അന്തിമതീരുമാനമുണ്ടാവുന്നത്.












Click it and Unblock the Notifications