സീറ്റ് ചര്‍ച്ച 18നുള്ളില്‍ പൂര്‍ത്തിയാകും: പാലൊളി
തിരുവനന്തപുരം: എല്‍ഡിഎഫിലെ സീറ്റു വിഭജന ചര്‍ച്ച മാര്‍ച്ച് 18നുള്ളില്‍ പൂര്‍ത്തിയാകുമെന്ന് മുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടി അറിയിച്ചു.
വിവിധ കക്ഷികളുടെ അഭിപ്രായങ്ങള്‍ മാനിച്ചാകും സീറ്റ് വിഭജനം സംബന്ധിച്ച തീരുമാനമെടുക്കുക. വരും ദിനങ്ങളില്‍ ഇതു സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ച നടക്കും- പാലൊളി പറഞ്ഞു. മാര്‍ച്ച് ഏഴ് ചൊവ്വാഴ്ച എല്‍ഡിഎഫ് യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തെ ശക്തിപ്പെടുത്തി കൂടുതല്‍ സീറ്റുകളുമായി അധികാരത്തിലെത്തുക എന്ന ലക്ഷ്യമാണ് മുന്നണിക്കുള്ളത്. കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കണമെന്ന് സിപിഎം ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് ആഗ്രഹമുണ്ട്.
ഇടതുമുന്നണിയുടെ പ്രകടപത്രികയ്ക്ക് അടുത്ത യോഗം അംഗീകാരം നല്‍കും. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 18നു തന്നെ പ്രകടനപത്രികക്കു അന്തിമരൂപമാകുമെന്നും പാലൊളി പറഞ്ഞു.












Click it and Unblock the Notifications