ഐക്യം തകര്‍ക്കാന്‍ അനുവദിക്കില്ല: ഉമ്മന്‍ചാണ്ടി
കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസിലെ ഇപ്പോഴത്തെ ഐക്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
നേതാക്കളേക്കാള്‍ വലുത് പാര്‍ട്ടിയും പ്രവര്‍ത്തകരുമാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് ഏഴ് ചൊവ്വാഴ്ച കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിലേക്ക് മടങ്ങിവരുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കെ.കരുണാകരനാണ്. സോണിയാ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്ന ആര്‍ക്കും പാര്‍ട്ടിയില്‍ മടങ്ങിവരാം.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാനിക്കുന്ന തീരുമാനമാണ് ഉണ്ടാകേണ്ടത്. നേതാക്കളെക്കാള്‍ വലുത് പ്രവര്‍ത്തകരാണ്. സോണിയയുടെ നേതൃത്വം അംഗീകരിക്കുന്ന ആരെയും ഒരു നേതാവിനും മാറ്റിനിര്‍ത്താനാവില്ല- ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.












Click it and Unblock the Notifications