Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിടുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞു

ദില്ലി: തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിടുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ കരാര്‍ ഒപ്പിടുന്നത് വിലക്കിയത്. നേരത്തെ കരാര്‍ ഒപ്പിടുന്നതിന് അനുമതി തേടി സര്‍ക്കാര്‍ കമ്മിഷനെ സമീപിച്ചിരുന്നു.

മാര്‍ച്ച് ഒന്നിന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് സ്മാര്‍ട്ട് സിറ്റി കരാറിന് അംഗീകാരം നല്‍കിയത്. അന്നു തന്നെ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഇതോടെ കരാര്‍ ഒപ്പിടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചെങ്കിലും അനുമതി നിഷേധിക്കുകയാണ് ചെയ്തത്.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കുന്നതും കമ്മിഷന്‍ തടഞ്ഞിരുന്നു. ശമ്പളപരിഷ്കരണം നടപ്പിലാക്കുന്നതിന് കമ്മിഷന്റെ അനുമതി കിട്ടുന്നതിനായി ധനമന്ത്രി വക്കം പുരുഷോത്തമന്‍ ദില്ലിയില്‍ പോകാനിരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിടുന്നതിനും വിലക്കുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+