കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാരണസി സ്ഫോടനം: അദ്വാനി യാത്ര നടത്തുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: വാരണാസി സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഹിന്ദുത്വ മുദ്രാവാക്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് എല്‍.കെ.അദ്വാനി മറ്റൊരു യാത്ര നടത്താന്‍ ഒരുങ്ങുന്നു.

ബിജെപി നേതാവ് രാജ്നാഥ്സിംഗും പര്യടനത്തിനുണ്ടാവും. ഇരുവരും പ്രത്യേകമായിട്ടായിരിക്കും യാത്ര നടത്തുന്നത്. ഇരുവരും ചേര്‍ന്ന് രണ്ട് മൂന്നാഴ്ചയ്ക്കുള്ളില്‍ രാജ്യത്തെല്ലായിടത്തുമായി യാത്ര പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. യാത്ര എപ്പോള്‍ എവിടെ വച്ച് തുടങ്ങുമെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് അദ്വാനി വ്യക്തമാക്കി.

പാര്‍ട്ടി നേതാക്കള്‍ ഹോളി ആഘോഷിക്കില്ല. മാര്‍ച്ച് 16ന് താനുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ വാരണസി സങ്കടമോചന്‍ ക്ഷേത്രം സന്ദര്‍ശിക്കും.

നേരത്തെ അദ്വാനി രണ്ട് പ്രമുഖ യാത്രകള്‍ നടത്തിയിട്ടുണ്ട്. അദ്വാനിയുടെ സോമനാഥ്-അയോധ്യ യാത്രയാണ് ബിജെപിയെ ദേശീയ രാഷ്ട്രീയത്തിലെ പ്രബലശക്തിയാക്കി മാറ്റുന്നത്. എന്നാല്‍ 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അദ്വാനി നടത്തിയ യാത്ര അധികാരം നിലനിര്‍ത്താന്‍ ബിജെപിയെ സഹായിച്ചില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X