ലക്നൗവില്‍ ലഷ്കര്‍ ഭീകരന്‍ വെടിയേറ്റു മരിച്ചു
ലക്നൗ: വാരണാസി സ്ഫോടനങ്ങള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കു ശേഷം ലക്നൗവിന് സമീപം ഒരു ലഷ്കര്‍ ഇ തോയിബ ഭീകരന്‍ പൊലീസിന്റൈ വെടിയേറ്റു മരിച്ചു.
സലാര്‍ എന്ന ഡോക്ടര്‍ ആണ് ഇയാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വാരണാസിയില്‍ നടന്ന സ്ഫോടനങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടാവാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.
ആര്‍ഡിഎക്സും ഡിറ്റോണേറ്ററുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു. ലക്നൗവിന്റെ പ്രാന്തപ്രദേശമായ ഗോസായിഗഞ്ചില്‍ വച്ചാണ് ബുധനാഴ്ച പുലര്‍ച്ചെ ഇയാളും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയത്. ഇയാള്‍ ലക്നൗവിലേക്ക് പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പാകിസ്ഥാനിയായ ഇയാള്‍ ഡെറാഡൂണില്‍ ഇന്ത്യന്‍ സൈനിക അക്കാദമിക്കു നേരെ ചാവേര്‍ ആക്രമണം നടത്താനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേന്ദ്ര സുരക്ഷാ ഏജന്‍സി നല്‍കിയ വിവരം അനുസരിച്ച് ആക്രമണശ്രമം നിഷ്ഫലമാക്കിയിരുന്നു.












Click it and Unblock the Notifications