ഗുജറാത്തില്‍ ഭൂചലനം
അഹമ്മദാബാദ്: ഗുജറാത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച രാത്രി ഭൂചലനം അനുഭവപ്പെട്ടു. റിച്ചര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
ചൊവ്വാഴ്ച രാത്രി 11.51നാണ് ഭൂചലനമുണ്ടായത്. കച്ച് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭവനഗര്‍, ജംനഗര്‍, രാജ്കോട്ട്, സൂറത്ത്, സുരാഷ്ട്ര, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ഒരു മിനുട്ടോളം ഭൂചലനം നീണ്ടുനിന്നു.
പരിഭ്രാന്തരായ ആളുകള്‍ കെട്ടിടങ്ങളില്‍ നിന്നും ഇറങ്ങിയോടി. മിക്കവരും രാത്രി കെട്ടിടങ്ങള്‍ക്കു പുറത്താണ് കഴിച്ചുകൂട്ടിയത്.












Click it and Unblock the Notifications