ബാംഗ്ലൂരില്‍ സുരക്ഷ ശക്തമാക്കി
ബാംഗ്ലൂര്‍: ക്ഷേത്രനഗരമായ വാരണസിയില്‍ നടന്ന ബോംബ് സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ സുരക്ഷ ശക്തമാക്കി. ബാംഗ്ലൂരില്‍ വിവിധ സ്ഥലങ്ങളില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
ബാംഗ്ലൂരില്‍ കമേഴ്സ്യല്‍ സ്ട്രീറ്റ്, ബ്രിഗേഡ് റോഡ്, ദൂരദര്‍ശന്‍, ഐഐഎസ്സി, എഐആര്‍ എന്നിവിടങ്ങളില്‍ പൊലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കര്‍ണാടകത്തിലെ പ്രമുഖ ക്ഷേത്രങ്ങളായ കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രം, ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം എന്നിവിടങ്ങളില്‍ സുരക്ഷാ പരിശോധന ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications