സൂര്യനെല്ലി കേസ്: പി.ജെ.കുര്യന്റെ ഹര്‍ജി സുപ്രിം കോടതി തള്ളി
ദില്ലി: സൂര്യനെല്ലി പീഡന കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് തന്റെ പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്രന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ജെ.കുര്യന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി തള്ളി.
പീരുമേട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യമെടുക്കാന്‍ കുര്യനോട് സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രിം കോടതി മുമ്പാകെ സത്യവാങ്മൂലം നല്‍കിയിരുന്നു. കുര്യനെതിരെ സൂര്യനെല്ലി പെണ്‍കുട്ടി നല്‍കിയ ആരോപണത്തില്‍ സത്യമില്ലെന്ന് പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിസ്സംശയം പറയാമെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.












Click it and Unblock the Notifications