ദില്ലിയില്‍ രണ്ട് ലഷ്കര്‍ ഭീകരരെ വെടിവച്ചുകൊന്നു
ദില്ലി: ലഷ്കര്‍ ഇ തോയിബ ഭീകരരെന്ന് കരുതുന്ന രണ്ടു പേരെ വടക്കന്‍ ദില്ലിയില്‍ പൊലീസ് വെടിവച്ചുകൊന്നു. മാര്‍ച്ച് എട്ട് ബുധനാഴ്ച പുലര്‍ച്ചെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇരുവരും മരിച്ചത്.
രാവിലെ 5.45ന് പ്രത്യേക സെല്‍ സംഘവുമായി ബവാന മേഖലയില്‍ വച്ചാണ് ഭീകരര്‍ ഏറ്റുമുട്ടിയത്. ഇവരില്‍ നിന്ന് ചില ആയുധങ്ങളും വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ബംഗ്ലാദേശിയും മറ്റേയാള്‍ ഇന്ത്യക്കാരനുമാണെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരില്‍ ഗുലാം യസ്ദാനി എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈയിടെ നടന്ന തീവ്രവാദി ആക്രമണങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹൈദരാബാദിലെ എസ്ടിഎഫ് ആസ്ഥാനത്തു നടന്ന ചാവേര്‍ ആക്രമണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications