വാരണസി സ്ഫോടനത്തിന് ഉപയോഗിച്ചത് പ്രഷര്‍ കുക്കര്‍ ബോംബ്
ദില്ലി: പ്രഷര്‍ കുക്കര്‍ ഒളിപ്പിച്ചുവച്ച ബോംബും ടൈമര്‍ ഉപകരണവും ഉപയോഗിച്ചാണ് വാരണസി സങ്കടമോചന്‍ ക്ഷേത്രത്തില്‍ സ്ഫോടനം നടത്തിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി യുപിഎ അധ്യക്ഷ സോണിയാഗാന്ധിയോടൊപ്പം വാരണസി സന്ദര്‍ശിച്ച പാട്ടീല്‍ ദില്ലിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
വാരണസിയില്‍ സമാധാനം നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം എല്ലാ സഹായങ്ങളും നല്‍കുമെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടാന്‍ ശ്രമം നടക്കുകയാണെന്നും പാട്ടീല്‍ പറഞ്ഞു.












Click it and Unblock the Notifications