കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാരണസിയില്‍ സ്ഫോടനങ്ങള്‍: 20 മരണം

  • By Staff
Google Oneindia Malayalam News

വാരണസി: ഉത്തര്‍പ്രദേശിലെ ക്ഷേത്രനഗരമായ വാരണാസിയില്‍ ചൊവ്വാഴ്ച വൈകീട്ടുണ്ടായ രണ്ട് ബോംബ് സ്ഫോടനങ്ങളില്‍ 20 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു.

വാരണാസിയില്‍ സങ്കടമോചന്‍ ഹനുമാന്‍ ക്ഷേത്രത്തിലും റെയില്‍വേ സ്റേഷനിലുമാണ് സ്ഫോടനങ്ങളുണ്ടായത്. ഹനുമാന്‍ ക്ഷേത്രത്തില്‍ വൈകീട്ട് 6.15 ഓടെ ആദ്യസ്ഫോടനമുണ്ടായി. ഈ സ്ഫോടനത്തില്‍ ആറു പേര്‍ മരിച്ചു. നൂറു കണക്കിന് ഭക്തര്‍ സ്ഫോടനം നടക്കുമ്പോള്‍ ക്ഷേത്രത്തിലുണ്ടായിരുന്നു. ഒരു വിവാഹവും ക്ഷേത്രസമുച്ചയത്തില്‍ നടക്കുന്നുണ്ടായിരുന്നു.

ഏതാനു മിനുട്ടുകള്‍ക്കുള്ളില്‍ വാരണസി കന്റോണ്‍മെന്റ് റെയില്‍വെ സ്റേഷനിലെ വെയ്റ്റിംഗ് റൂമില്‍ അടുത്ത സ്ഫോടനമുണ്ടായി. ഇവിടെ 14 പേര്‍ മരിച്ചു.

സ്ഫോടനങ്ങള്‍ക്കു ശേഷം ക്ഷേത്രസമുച്ചയത്തില്‍ നിന്നും മൂന്ന് ബോംബുകളും സമീപത്തുള്ള ഒരു റസ്റോറന്റില്‍ നിന്നും ഒരു ബോംബും കണ്ടെടുത്തു.

വാരണസി-ദില്ലി ശിവഗംഗ എക്സ്പ്രസ് ട്രെയിന്‍ പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് സ്ഫോടനമുണ്ടായത്. തീവണ്ടിക്കുള്ളില്‍ മൂന്നാമതൊരു സ്ഫോടനമുണ്ടായെന്ന് അഭ്യൂഹം പരന്നെങ്കിലും ഈ വാര്‍ത്ത തെറ്റായിരുന്നുവെന്ന് പിന്നീട് അറിവായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X