തൃശൂരില്‍ വ്യാജ ബോംബ് ഭീഷണി
തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് സ്റാന്റില്‍ വ്യാജ ബോംബ് ഭീഷണി. ബസ് സ്റാന്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് പൊലീസ് വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ബുധനാഴ്ച രാവിലെ 11 മണിയോടെ തൃശൂര്‍ സിറ്റി ട്രാഫിക് പൊലീസ് സ്റേഷനിലേക്കാണ് ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്. പരിശോധന പൂര്‍ത്തിയാക്കി പൊലീസ് പോയയുടനെ വീണ്ടും ട്രാഫിക് സ്റേഷനില്‍ ഫോണ്‍ കോള്‍ വന്നു. ഉച്ചക്ക് രണ്ടു മണിയോടെ ബോംബ് പൊട്ടുമെന്നായിരുന്നു പുതിയ ഭീഷണി.












Click it and Unblock the Notifications