കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എം.എസ് തൃപ്പൂണിത്തുറ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

ഷൊര്‍ണൂര്‍: പ്രശസ്ത സിനിമ, സീരിയല്‍, നാടക നടന്‍ എം.എസ്.തൃപ്പൂണിത്തുറ (60) അന്തരിച്ചു. ഷൊര്‍ണൂരില്‍ തീവണ്ടിയില്‍ വച്ച് അബോധാവസ്ഥയിലാണ് അന്ത്യം സംഭവിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെ 4.50-നായിരുന്നു അന്ത്യം. മൃതദേഹം സ്വദേശമായ തൃപ്പൂണിത്തുറയിലേക്ക് കൊണ്ടുപോയി.

തലശേരിയില്‍ നിന്ന് ഒരു സീരിയലിന്റെ ചിത്രീകരണം കഴിഞ്ഞ് വെസ്റ് കോസ്റ് എക്സ്പ്രസ്സിന് ഷൊര്‍ണൂരിലെത്തിയ അദ്ദേഹം എറണാകുളത്തേക്ക് പോകുവാന്‍ ഷൊര്‍ണൂര്‍-കൊച്ചിന്‍ പാസഞ്ചര്‍ തീവണ്ടിയില്‍ കയറി. അപ്പര്‍ ബര്‍ത്തില്‍ കയറി കിടന്ന അദ്ദേഹത്തെ പിന്നീടെത്തിയ യാത്രക്കാരാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അടുത്തുള്ള റെയില്‍വേ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഹാസ്യ റോളുകളില്‍ തിളങ്ങിയ തൃപ്പുണ്ണിത്തുറ നാടകത്തിലൂടെയാണ് സിനിമാരംഗത്തെത്തിയത്. സംഗീതത്തിലും അദ്ദേഹത്തിന് പ്രാവീണ്യമുണ്ടായിരുന്നു.1963ല്‍ കടലമ്മ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഒട്ടേറെ സീരിയലുകളില്‍ അഭിനയിച്ചു വരികയായിരുന്നു. മുന്നൂറിലേറെ സിനിമകളിലും നിരവധി സീരിയലുകളിലും നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്.

ഭാഗ്യലക്ഷ്മിയാണ് ഭാര്യ. പൂര്‍ണിമ, പുഷ്പ, പൂജ എന്നിവര്‍ മക്കളാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X