സ്മാര്‍ട്ട് സിറ്റി: കമ്മിഷനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിടേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കരാര്‍ ഒപ്പിടാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
കരാര്‍ ഒപ്പിടാന്‍ കഴിഞ്ഞില്ലെങ്കിലും സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കുന്നതു പോലുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മാര്‍ച്ച് എട്ട് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശമ്പളക്കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കി ഈ മാസം മുതല്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. ശമ്പള കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനായി ധനമന്ത്രി വക്കം പുരുഷോത്തമന്‍ ദില്ലിക്ക് പോകും. ഇതുമായി പ്രതിപക്ഷം സഹകരിക്കാത്തത് നിര്‍ഭാഗ്യകരമാണ്.
ശമ്പളക്കമ്മിഷന്‍ റിപ്പോര്‍ട്ട് കിട്ടി ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തുവെന്നും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന യാതൊരു സൂചനയും അപ്പോഴില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications