കൊറിയര്‍ വഴി ചോദ്യപേപ്പറുകള്‍ അയക്കാനുള്ള ശ്രമം തടഞ്ഞു
കോഴിക്കോട്: മതിയായ സുരക്ഷാക്രമീകരണങ്ങളില്ലാതെ എസ്എസ്എല്‍സി ചോദ്യപേപ്പറുകള്‍ സ്വകാര്യ കൊരിയര്‍ കമ്പനി വഴി അയക്കാനുള്ള ശ്രമം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ചോദ്യപേപ്പറുകള്‍ അടങ്ങിയ കൊറിയര്‍ കെട്ടുകള്‍ പൊലീസെത്തി കസ്റഡിയിലെടുത്തു.
കോഴിക്കോട് ഡിഡി ഓഫീസില്‍ നിന്നും ചോദ്യപേപ്പര്‍ കെട്ടുകള്‍ വിവിധ കേന്ദ്രങ്ങളിലേക്ക് കൊരിയര്‍ വഴി അയക്കാനുള്ള നീക്കമാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്.
കൊറിയര്‍ മാറ്റുന്നതിനിടെ ചുമട്ടുതൊഴിലാളികളുടെ ശ്രദ്ധയിലാണ് ഈ കെട്ടുകള്‍ ആദ്യം പെട്ടത്. അവര്‍ ഡിവൈഎഫ്ഐ നേതാക്കളെ വിവരമറിയിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കെട്ടുകള്‍ മാറ്റാനാവില്ലെന്ന് വാദിച്ചതോടെ സ്ഥലത്ത് സംഘര്‍ഷമായി. തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി കെട്ടുകള്‍ സ്റേഷനിലേക്ക് മാറ്റിയത്.
ഹൈദരാബാദിലെ പ്രസില്‍ നിന്നും ചൊവ്വാഴ്ചയാണ് ചോദ്യപേപ്പറുകള്‍ ഡിഡി ഓഫീസിലേക്കു കൊണ്ടുവന്നത്. ഇവയില്‍ കോഴിക്കോട് ജില്ലയിലേയ്ക്കുള്ളവ ഡിഡി ഓഫീസില്‍ വച്ച് ബാക്കിയുള്ളവ കൊരിയര്‍ കമ്പനിയുടെ വാഹനങ്ങളില്‍ അയക്കുമ്പോഴാണ് നാട്ടുകാര്‍ തടഞ്ഞ്.












Click it and Unblock the Notifications