കേരളത്തില്‍ സുരക്ഷ ശക്തമാക്കി
തിരുവനന്തപുരം: വാരണസിയില്‍ നടന്ന ബോംബ് സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ സുരക്ഷ ശക്തമാക്കി.
സംസ്ഥാനത്തെ എല്ലാം പ്രധാന ക്ഷേത്രങ്ങളും ആരാധനാ സ്ഥലങ്ങളും നിരീക്ഷണത്തിന്‍ കീഴിലാണെന്നും എല്ലാ പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അഡീഷണല്‍ ഡിജിപി രാജന്‍ കെ.മധേക്കര്‍ അറിയിച്ചു.
പ്രമുഖ വ്യക്തികള്‍ക്കുള്ള കാവല്‍ ശക്തമാക്കി. വിമാനത്താവളങ്ങളിലും റെയില്‍വെ സ്റേഷനുകളിലും സുരക്ഷ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് നടന്ന ബോംബ് സ്ഫോടനങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് പൊലീസ് കൂടുതല്‍ ജാഗ്രത പാലിക്കുന്നുണ്ട്.
ഉത്സവങ്ങള്‍ തുടങ്ങിയ സാഹചര്യത്തില്‍ ക്ഷേത്രങ്ങളില്‍ അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ മുന്‍കരുതല്‍ വേണമെന്ന് എല്ലാ ജില്ലകളിലെയും പൊലീസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് എല്ലായിടത്തും വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications