ഓഹരി സൂചികയില്‍ വീണ്ടും ഇടിവ്
മുംബൈ: മുംബൈ ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. വിദേശ ഫണ്ടുകളുടെ വ്യാപകമായ വില്പനയാണ് രണ്ടു ദിവസമായി സൂചികയില്‍ ഇടിവ് വരുത്തിയത്.
ബുധനാഴ്ച 217 പോയിന്റ് ഇടിഞ്ഞ സൂചിക വ്യാഴാഴ്ച 127 പോയിന്റ് താഴേക്ക് വന്നു. 11 മണിക്ക് സൂചിക ഇടിഞ്ഞ് 10,382.96ലെത്തി. ദേശീയ ഓഹരി എക്സ്ചേഞ്ച് സൂചിക നിഫ്റ്റിയും താഴേക്ക് പോന്നു. 46.85 താഴ്ന്ന് 3069.85ലെത്തി.
വിദേശ ധനസ്ഥാപനങ്ങള്‍ വില്പന നടത്തുന്നത് തുടരുന്നതാണ് വില്പന സമ്മര്‍ദമുണ്ടാക്കിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് എനര്‍ജി, ഭെല്‍, ലാര്‍സന്‍ ആന്റ് ടര്‍ബോ, എച്ച്ഡിഎഫ്സി, ഹീറോ ഹോണ്ട, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോര്‍, മാരുതി, റാന്‍ബാക്സി, സിപ്ല, എസ്ബിഐ, ഹിന്‍ഡാല്‍കോ, ടാറ്റ പവര്‍ തുടങ്ങിയ കമ്പനികള്‍ നഷ്ടം നേരിട്ടു.












Click it and Unblock the Notifications