തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് 48 സീറ്റില്‍ മത്സരിക്കും
ചെന്നൈ: മെയ് എട്ടിനു നടക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 48 സീറ്റുകളില്‍ മത്സരിക്കും.
സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ ധാരണയായി. ടിഎന്‍സിസി പ്രസിഡന്റ് എം.കൃഷ്ണസ്വാമിയും ഡിഎംകെ പ്രസിഡന്റ് എം.കരുണാനിധിയും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. ഡിഎംകെയുടെ നേതൃത്വത്തിലുള്ള മുന്നണിയില്‍ കോണ്‍ഗ്രസുള്‍പ്പെടെ ആറു പാര്‍ട്ടികളാണുള്ളത്.
2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും അന്നത്തെ തമിഴ് മാനിലാ കോണ്‍ഗ്രസും എഐഎഡിഎംകെയ്ക്കൊപ്പാമായിരുന്നു. അന്ന് ഇരുപാര്‍ട്ടികള്‍ക്കും 45 സീറ്റുകളാണ് എഐഎഡിഎംകെ നല്‍കിയിരുന്നത്.
2004ലെ ലോക്സഭാ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ച 10 സീറ്റുകളിലും ജയിച്ചിരുന്നു.












Click it and Unblock the Notifications