ബിഷപ്പ് ഹൗസ് ആക്രമണം: കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസ് ആക്രമണക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് എസംപി ജോസാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. അന്വേഷണസംഘം തയ്യാറാക്കിയ കുറ്റപത്രം തിങ്കളാഴ്ച ക്രൈംബ്രാഞ്ച് അഡീഷണല്‍ ഡിജിപി അല്‍ഫോണ്‍സ് ലൂയിസ് ഈറയിലിന് നല്‍കിയിരുന്നു. അഡീഷണല്‍ ഡിജിപിയുടെ പരിശോധനയ്ക്കു ശേഷം അന്വേഷണ ഉദ്യോഗസ്ഥന് കുറ്റപത്രം തിരികെ നല്‍കിയത് ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ്. അതിനാല്‍ ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications