സ്ഫോടനം: അറസ്റ് ഉടന്‍ ഉണ്ടാവുമെന്ന് പൊലീസ്
കോഴിക്കോട്: മാര്‍ച്ച് മൂന്നിന് കോഴിക്കോട് നടന്ന സ്ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടുന്നതിന് അന്വേഷണം ഊര്‍ജിതപ്പെടുത്തി.
ടൈമര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത് എന്നതിനാല്‍ ചില തീവ്രവാദി സംഘടനകളായിരിക്കാം ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കേസില്‍ ഉടന്‍ അറസ്റുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്.വെങ്കിടേഷ് വ്യക്തമാക്കി.
ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഏതാനും പേരെ ചോദ്യം ചെയ്തിട്ടുണ്ട്. സ്ഫോടനം നടക്കുന്നതിനു മുമ്പ് പൊട്ടിത്തെറിയുണ്ടാവുമെന്ന് അറിയിച്ചു കൊണ്ടുള്ള ഫോണ്‍ സന്ദേശം ഏതു ബൂത്തില്‍ നിന്നാണ് വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലും കാസര്‍ക്കോഡും മലപ്പുറത്തും ശക്തമായ ജാഗ്രത പാലിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications