ഡിവൈഎഫ്ഐ മാര്‍ച്ച് അക്രമാസക്തമായി
തിരുവന്തപുരം: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ മതിായ സുരക്ഷാ സംവിധാനങ്ങളില്ലാതെ സ്വകാര്യ പാഴ്സല്‍ സര്‍വീസ് വഴി അയയ്ക്കാന്‍ ശ്രമിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസക്തമായി.
സെക്രട്ടറിയേറ്റിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും ഉപയോഗിച്ചു. സെക്രട്ടറിയേറ്റ് വളപ്പില്‍ കടന്ന് മുഖ്യമന്ത്രിയുടെ കോണ്‍ഫ്രന്‍സ് ഹാളിനു താഴെ വച്ച് വിദ്യാഭ്യാസമന്ത്രിയുടെ കോലം പ്രകടനക്കാര്‍ കത്തിച്ചു. ഇവര്‍ക്കെതിരെ പൊലീസ് ഗ്രനേഡ് പ്രയോഗവും ജലപീരങ്കി ചീറ്റിക്കുകയും ചെയ്തു. ചിതറിയോടിയ പ്രവര്‍ത്തകര്‍ പിന്നീട് സെക്രട്ടറിയേറ്റിനു മുന്നില്‍ ധര്‍ണ നടത്തി.
പരീക്ഷാഭവനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച എഐവൈഎഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു നീക്കി.












Click it and Unblock the Notifications