ലാവ്ലിന്‍ കേസ്: സിബിഐ അന്വേഷണത്തിന് അനുമതി
കൊച്ചി: എസ്എന്‍സി ലാവ്ലിന്‍ കേസ് അന്വേഷണം സിബിഐക്ക് വിടുന്നതിന് ഹൈക്കോടതി അനുമതി നല്‍കി.
ലാവ്ലിന്‍ കേസ് സിബിഐക്ക് വിടുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചടങ്ങളുടെ ലംഘനമാവില്ലെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി ബ്രഹ്മപുരം കേസ് സിബിഐക്ക് കൈമാറുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം അറിയിക്കാന്‍ ആവശ്യപ്പെട്ടു.
ലാവ്ലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കക്ഷി ചേര്‍ക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.












Click it and Unblock the Notifications