പൊലീസ് ജീപ്പ് ലോറിക്കു പിന്നിലിടിച്ച് ഡ്രൈവര്‍ മരിച്ചു
തൃശൂര്‍: മുമ്പില്‍ സഞ്ചരിക്കുന്ന ലോറിക്കു പിന്നിലിടിച്ച് പൊലീസ് ജിപ്പീന്റെ ഡ്രൈവര്‍ മരിച്ചു. പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്കു പോയ പൊലീസ് ജീപ്പാണ് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിനു കവളപ്പാറയില്‍ മുമ്പില്‍ സഞ്ചരിച്ചിരുന്ന ലോറിയിലിടിച്ചത്.
കവളപ്പാറ ആലിപ്പറമ്പില്‍ സേതുമാധവന്റെ മകന്‍ ഗിരീഷ് (30) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കെഎപി രണ്ടാം ബറ്റാലിയന്‍ കമാന്റര്‍ തിരുവനന്തപുരം തെക്കുംകൂടത്തില്‍ ടി.എം.ഗോപിക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ലോറി പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ജീപ്പിടിച്ചാണ് അപകടമുണ്ടായത്.












Click it and Unblock the Notifications