തിരുവനന്തപുരത്ത് പൊലീസ് ജീപ്പ് കത്തിച്ചു
തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ സ്വകാര്യ കൊരിയര്‍ ഏജന്‍സി വഴി അയച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് പൊലീസ് ജീപ്പ് കത്തിച്ചു.
യൂണിവേഴ്സിറ്റി കോളജിനു മുന്നില്‍ ഫ്ലൈയിംഗ് സ്ക്വാഡിന്റെ ജീപ്പിനു നേരെ പെട്രോള്‍ ബോംബെറിയുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന നാല് പൊലീസുകാരില്‍ രണ്ടു പേര്‍ക്ക് സാരമായി പരിക്കേറ്റു.
പെട്രോള്‍ ബോംബെറിഞ്ഞതിനു ശേഷം അക്രമികള്‍ യൂണിവേഴ്സിറ്റി കോളജ് ക്യാമ്പസിനകത്തേക്ക് ഓടിരക്ഷപ്പെട്ടു. അക്രമികളെ പിടികൂടാന്‍ പൊലീസ് കോളജിന്റെ ഗേറ്റ് ഇളക്കിമാറ്റി ക്യാമ്പസിനകത്തേക്ക് കയറി. കോളജ് യൂണിയന്‍ ഓഫീസില്‍ തിരച്ചില്‍ നടത്തി.
ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പാലാട്ട് മോഹന്‍ദാസിന്റെ കാറും അക്രമികള്‍ തകര്‍ത്തു.












Click it and Unblock the Notifications