എസ്എസ്എല്‍സി ചോദ്യപേപ്പര്‍ കെട്ടുകള്‍ കൈമാറി
കോഴിക്കോട്: സ്വകാര്യ പാഴ്സല്‍ കമ്പനി വഴി സുരക്ഷാ സംവിധാനമില്ലാതെ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് കോഴിക്കോട് കസബ പൊലീസ് സ്റേഷനിലേക്ക് മാറ്റിയ എസ്എസ്എല്‍സി ചോദ്യപേപ്പര്‍ കെട്ടുകള്‍ വടകര, വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് കൈമാറി.
വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് ചോദ്യപേപ്പര്‍ കെട്ടുകള്‍ കൈമാറിയത്. കെട്ടുകള്‍ തുറന്നിട്ടുണ്ടോയെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ വച്ച് പരിശോധിക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ രചനാഷാ അറിയിച്ചു.
മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ സ്വകാര്യ പാഴ്സല്‍ കമ്പനി വഴി ചോദ്യപേപ്പറുകള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേക്ക് അയക്കാനുള്ള നീക്കം കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടാക്കിയിരുന്നു. നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് കോഴിക്കോട് കസബ പൊലീസ് സ്റേഷനിലേക്ക് ചോദ്യപേപ്പര്‍ മാറ്റിയത്. ചോദ്യപേപ്പര്‍ സൂക്ഷിച്ച പൊലീസ് സ്റേഷന്‍ ഉപരോധിച്ച ഇടതുമുന്നണി പ്രവര്‍ത്തകരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തിരുന്നു.












Click it and Unblock the Notifications