ചോദ്യപേപ്പറുകള്‍ പൊട്ടിച്ചിട്ടില്ലെന്ന് അറിയിപ്പ്
തിരുവനന്തപുരം: കോഴിക്കോട്, വയനാട് ജില്ലകളിലേക്ക് സ്വകാര്യ പാഴ്സല്‍ സര്‍വീസ് വഴി എത്തിച്ച എസ്എസ്എല്‍സി ചോദ്യപേപ്പര്‍ കെട്ടുകള്‍ പൊട്ടിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.
റവന്യൂ ഉദ്യോഗസ്ഥര്‍ പാക്കറ്റുകള്‍ പരിശോധിച്ചുവെന്നും അവ പൊട്ടിയിട്ടില്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നുമാണ് അറിയിപ്പ്.
നേരത്തെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോഴിക്കാേേട് കസബ പൊലീസ് സ്റേഷനില്‍ സൂക്ഷിച്ചിരുന്ന ചോദ്യപേപ്പര്‍ കെട്ടുകള്‍ വ്യാഴാഴ്ച രാവിലെയോടെ വടകര, വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് കൈമാറിയിരുന്നു. കെട്ടുകള്‍ തുറന്നിട്ടുണ്ടോയെന്ന് പിന്നീട് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ വച്ചാണ് പരിശോധിച്ചത്.












Click it and Unblock the Notifications