Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗും മാണി ഗ്രൂപ്പും കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്ന് യുഡിഎഫിലെ ഘടക കക്ഷികളായ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും സിഎംപിയും ആവശ്യപ്പെട്ടു. സീറ്റ് വിഭജനം സംബന്ധിച്ച യുഡിഎഫിലെ ഉഭയകക്ഷി ചര്‍ച്ചകളിലാണ് ഈ പാര്‍ട്ടികള്‍ കൂടുതല്‍ സീറ്റിനായി നിര്‍ദേശം വച്ചത്.

23 സീറ്റുകളാണ് ലീഗ് ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ ലീഗ് 21 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. തങ്ങള്‍ സ്ഥിരമായി മത്സരിക്കുന്നതും കോണ്‍ഗ്രസിന് വിജയസാധ്യതയുള്ളതുമായ ബേപ്പൂര്‍ പോലുള്ള ചില സീറ്റുകള്‍ വച്ചുമാറാമെന്ന നിര്‍ദേശവും ലീഗ് മുന്നോട്ടുവച്ചിട്ടുണ്ട്.

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് കൂടുതലായി ആറ് സീറ്റുകളാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ 11 സീറ്റില്‍ മത്സരിച്ച അവര്‍ ഇത്തവണ 17 സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചു. കഴിഞ്ഞ തവണ മത്സരിച്ച പേരാമ്പ്ര ഒഴികെയുള്ള 10 സീറ്റും ആറു സീറ്റ് വേറെയും തങ്ങള്‍ക്ക് കിട്ടണമെന്നാണ് അവരുടെ വാദം. പുനലൂര്‍, കുട്ടനാട്, ഉടുമ്പഞ്ചോല, അങ്കമാലി അല്ലെങ്കില്‍ മൂവാറ്റുപുഴ, തിരുവമ്പാടി, സുല്‍ത്താന്‍ ബത്തേരി എന്നീ സീറ്റുകള്‍ കൂടുതലായി കിട്ടണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ തവണ മൂന്ന് സീറ്റില്‍ മത്സരിച്ച സിഎംപി ഇത്തവണ നാല് സീറ്റ് കിട്ടണമെന്ന് ആവശ്യപ്പെട്ടു. 91ല്‍ തങ്ങള്‍ നാല് സീറ്റില്‍ മത്സരിച്ചിരുന്നുവെന്നും ഇത്തവണ നാല് സീറ്റ് കിട്ടണമെന്നുമാണ് അവരുടെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+