Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന്‍ ആണവപ്രശ്നം യുഎന്‍ രക്ഷാ സമിതിക്ക്

ദില്ലി: ഇറാന്റെ ആണവ പരിപാടിയെ കുറിച്ച് ആണവോര്‍ജ ഏജന്‍സി മേധാവി മുഹമ്മദ് എല്‍ബെറാദി ഏജന്‍സി ബോര്‍ഡ് യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആണവോര്‍ജം സമാധാനപരമായ ആവശ്യങ്ങള്‍ക്കു മാത്രമാണ് ഉപയോഗിക്കുന്നതെന്ന ഇറാന്റെ അവകാശവാദത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ സംശയമുന്നയിച്ചിട്ടുണ്ട്.

ഇറാനെതിരായ നടപടി സംബന്ധിച്ച് തീരുമാനിക്കുന്നതിന് റിപ്പോര്‍ട്ട് യുഎന്‍ സുരക്ഷാ കൗണ്‍സിലിന് വിടും. അപ്രഖ്യാപിതമായ ആണവോര്‍ജ ഉപയോഗം ഇറാനില്‍ നടക്കുന്നുണ്ടോയെന്ന് ഇപ്പോഴും വ്യക്തമില്ലെന്ന് പറയുന്ന റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചര്‍ച്ചക്കു ശേഷമാണ് ഇതുസംബന്ധിച്ച് ഏജന്‍സി യോഗം തീരുമാനമെടുത്തത്.

ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലിന് അധികാരമുണ്ട്. എന്നാല്‍ സുരക്ഷാ കൗണ്‍സിലിലെ എല്ലാ അംഗങ്ങളും ഈ നീക്കത്തെ പിന്തുണക്കുമോയെന്ന് വ്യക്തമല്ല.

പത്ത് അണുബോംബ് നിര്‍മിക്കാനുള്ള ആണവശേഷി ഇറാനുണ്ടെന്നാണ് അമേരിക്ക ആരോപിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+