ഓഹരി സൂചിക പുതിയ ഉയരങ്ങളില്‍
മുംബൈ: വിദേശധനസ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതിനെ തുടര്‍ന്ന് മുംബൈ ഓഹരി സൂചിക പുതിയ ഉയരത്തിലെത്തി. വ്യാപാരത്തിനിടയിലും ക്ലോസിംഗിലും സൂചിക പുതിയ റെക്കോഡിലെത്തി.
191.62 പോയിന്റ് ഉയര്‍ന്ന സൂചിക വെള്ളിയാഴ്ച 10,765.16ലാണ് ക്ലോസ് ചെയ്തത്. ക്ലോസിംഗില്‍ ഇത് പുതിയ റെക്കോഡാണ്. നേരത്തെ സൂചിക വ്യാപാരത്തിനിടയില്‍ 10,778.26 എന്ന റെക്കോഡ് ഉയരത്തിലെത്തി. മാര്‍ച്ച് മൂന്നിനാണ് ഇതിനു മുമ്പ് വ്യാപാരത്തിനിടയില്‍ സൂചിക പുതിയ ഉയരം കണ്ടത്. നിഫ്റ്റി 54.80 പോയിന്റ് ഉയര്‍ന്ന് 3183.90 പോയിന്റിലെത്തി.
ഭെല്‍, ലാര്‍സന്‍ ആന്റ് ടര്‍ബോ, എച്ച്ഡിഎഫ്സി, ഗ്രാസിം, ബജാജ് ഓട്ടോ, ടാറ്റ മോട്ടോര്‍സ്, മാരുതി, ഹീറോ ഹോണ്ട, ടാറ്റ പവര്‍, സിപ്ല, ഒഎന്‍ജിസി, എസിസി, റാന്‍ബാക്സി, സത്യം, ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി എന്നീ കമ്പനികളാണ് നേട്ടമുണ്ടാക്കിയത്.












Click it and Unblock the Notifications