സൂചിക ആദ്യത്തെ 5 മിനുട്ടില്‍ 116.66 പോയിന്റ് ഉയര്‍ന്നു
മുംബൈ: മുംബൈ ഓഹരി സൂചിക വെള്ളിയാഴ്ച രാവിലെ വ്യാപാരം തുടങ്ങി ആദ്യത്തെ അഞ്ച് മിനുട്ടിനുള്ളില്‍ 116.66 പോയിന്റ് ഉയര്‍ന്നു. വിദേശ ധനസ്ഥാപനങ്ങള്‍ വ്യാപകമായി ഓഹരികള്‍ വാങ്ങുന്നതാണ് സൂചിക കുതിച്ചുകയറാന്‍ കാരണമായത്.
വ്യാഴാഴ്ച 10,573.54ല്‍ ക്ലോസ് ചെയ്ത സൂചിക 10,581.64ലാണ് വ്യാപാരം തുടങ്ങിയത്. അഞ്ച് മിനുട്ടിനുള്ളില്‍ സൂചിക 116.66 പോയിന്റ് ഉയര്‍ന്ന് 10,690.20ലെത്തി.
നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക നിഫ്റ്റി 31.35 പോയിന്റ് ഉയര്‍ന്ന് 3160.45ലെത്തി.
ഭെല്‍, ലാര്‍സന്‍ ആന്റ് ടര്‍ബോ, എച്ച്ഡിഎഫ്സി, ഗ്രാസിം, ബജാജ് ഓട്ടോ, ടാറ്റ മോട്ടോര്‍സ്, മാരുതി, ഹീറോ ഹോണ്ട, ടാറ്റ പവര്‍, സിപ്ല, ഒഎന്‍ജിസി, എസിസി, റാന്‍ബാക്സി, സത്യം, ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി എന്നീ കമ്പനികളാണ് നേട്ടമുണ്ടാക്കിയത്.












Click it and Unblock the Notifications