സിപിഎം പോളിറ്റ് ബ്യൂറോ യോഗം വെള്ളിയാഴ്ച
ദില്ലി: അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം മാര്‍ച്ച് 10 വെള്ളിയാഴ്ച ദില്ലിയില്‍ ചേരും.
കേരളത്തില്‍ പോളിറ്റ് ബ്യൂറോ അംഗങ്ങളില്‍ ആരൊക്കെ മത്സരിക്കണമെന്നതു സംബന്ധിച്ച അന്തിമതീരുമാനം വെള്ളിയാഴ്ചത്തെ യോഗത്തിലുണ്ടായേക്കും. പിപി അംഗങ്ങളായ വി.എസ്.അച്യുതാനന്ദന്‍, എസ്.രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍ എന്നിവരുടെ പേരുകളാണ് മത്സരരംഗത്തേക്ക് പരിഗണിക്കപ്പെടുന്നത്.
യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ കുറിച്ചും ഇന്തോ-യുഎസ് ആണവകരാറിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. ഇറാന്‍ ആണവപ്രശ്നം യുഎന്‍ സുരക്ഷാ കൗണ്‍സിലിന് വിടാനുള്ള ആണവ ഏജന്‍സി തീരുമാനവും ഇക്കാര്യത്തിലെ ഇന്ത്യയുടെ നിലപാടും യോഗത്തില്‍ വിഷയമായേക്കും.












Click it and Unblock the Notifications