മൃഗവേട്ട കേസില്‍ സല്‍മാന്‍ഖാന്റെ തടവുശിക്ഷ സ്റേ ചെയ്തു
ജയ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ഖാന് ഒരു വര്‍ഷം തടവുശിക്ഷ വിധിച്ച കീഴ്ക്കോടതി വിധി ജോധ്പൂര്‍ സെഷന്‍സ് കോടതി സ്റേ ചെയ്തു.
സല്‍മാന്‍ഖാന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് കോടതി ഹര്‍ജിയിലെ വിധി പറയുന്നതു വരെ ശിക്ഷ നടപ്പാക്കുന്നത് സ്റേ ചെയ്യുന്നത്. സല്‍മാന്‍ഖാന് ഒരു വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിച്ചിരുന്നത്.
ഹര്‍ജിയിന്മേല്‍ ഏപ്രില്‍ 12ന് തുടര്‍വാദം കേള്‍ക്കും. പ്രോസിക്യൂഷന് സംശയാതീതമായി കുറ്റം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.
1998 സപ്തംബറില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയെന്നാണ് സല്‍മാനെതിരെ കേസ്.












Click it and Unblock the Notifications