സഹീറയുടെ സഹോദരിക്ക് നോട്ടീസ് നല്‍കി
വഡോദര: വ്യാജമൊഴി നല്‍കിയതിന് സുപ്രിം കോടതി ഒരു വര്‍ഷം തടവിന് ശിക്ഷിച്ച ബെസ്റ് ബേക്കറി കേസിലെ മുഖ്യസാക്ഷി സഹീറ ഷെയ്ഖിന്റെ സഹോദരി സഹീറ കലിമുദ്ദീന് വഡോദര സിറ്റി പൊലീസ് നോട്ടീസ് അയച്ചു.
വഡോദര പൊലീസിന്റെ പ്രത്യേക സംഘം മുംബൈയിലെത്തി സഹീറക്ക് നോട്ടീസ് നല്‍കി. സഹീറ ഷെയ്ഖിനും അമ്മയ്ക്കുമായി തിരച്ചില്‍ നടത്തിവരികയാണെന്ന് വഡോദര പൊലീസ് അറിയിച്ചു.
സഹീറ താനെ ജില്ലയില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. താനെയിലെ ബയന്തര്‍ പട്ടണത്തില്‍ ഒരു ബന്ധുവിന്റെ വീട്ടില്‍ താമസിക്കുകയായിരുന്ന സഹീറയെ സുപ്രിം കോടതി വിധി വന്നതിനു ശേഷമാണ് കാണാതായത്.












Click it and Unblock the Notifications