ഡിഐസിയുമായി ചര്‍ച്ചക്ക് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: രമേശ്
തിരുവനന്തപുരം: ഡിഐസിയുമായി ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്താനുള്ള ഏത് നീക്കവും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ലീഗിന് ആരുമായും ചര്‍ച്ച നടത്താന്‍ സ്വാതന്ത്യ്രമുണ്ട്. എന്നാല്‍ ഔദ്യോഗികമായി ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ജനാധിപത്യചേരിയെ ശക്തിപ്പെടുത്താനുള്ള ഏതു നീക്കവും സ്വാഗതം ചെയ്യുന്നതായും ചെന്നിത്തല പറഞ്ഞു. മാര്‍ച്ച് 10 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിഐസിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കണമോ വേണ്ടയോ എന്ന് കോണ്‍ഗ്രസ് സമ്പൂര്‍ണ സമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സോണിയാ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്ന ആര്‍ക്കും കോണ്‍ഗ്രസില്‍ തിരിച്ചുവരാം.
യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. സീറ്റ് വിഭജനം സംബന്ധിച്ച് എല്ലാ ഘടകകക്ഷികളുമായും ചര്‍ച്ച നടത്തി. എല്ലാവരുടെയും വികാരം മാനിച്ചുകൊണ്ട് ഒരു തീരുമാനം കോണ്‍ഗ്രസ് കൈക്കൊളളുമെന്ന് ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications