Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉണ്ടപക്രു വിവാഹിതനായി

കോട്ടയം: പ്രശസ്ത സിനിമാതാരം ഉണ്ടപ്പക്രു (അജയകുമാര്‍) വിവാഹിതനായി. കൊല്ലം പത്തനാപുരം സ്വദേശിനി ഗായത്രിയാണ് വധു. കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്.

വിവാഹസല്‍ക്കാരം 12-ാം തീയതി വൈകുന്നേരം അഞ്ചുമണിക്ക് ആലുവ വൈഎംസിഎ ഹാളില്‍ നടക്കും.

രണ്ടേമുക്കാലടി പൊക്കമുള്ള ഉണ്ടപ്പക്രുവിന്‍െറ വധുവിന് ഒത്ത ഉയരം ഉണ്ട്. അജയകുമാറിന്‍െറ ബന്ധു മുഖേനയാണ് വിവാഹാലോചന വന്നത്. പത്തനാപുരം മോഹനത്തില്‍ മോഹന്‍ ബാബുവിന്റെയും വസന്തയുടെയും മകളാണ് ഗായത്രി. ഗായത്രി താത്പര്യമെടുത്ത് പക്രുവിനെ വിവാഹം ചെയ്യാന്‍ തയ്യാറാവുകയായിരുന്നു.

ഗായത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സ് പാസായിട്ടുണ്ട്. കുമാരനല്ലൂരിനു സമീപം നട്ടാശ്ശേരിയില്‍ പണികഴിപ്പിച്ച അക്ഷയ എന്ന പുതിയ വീട്ടിലേക്കാണ് വധൂവരന്മാര്‍ വിവാഹശേഷം കയറിയത്. സ്കൂള്‍-കോളജ് തലങ്ങള്‍ മുതല്‍ കലാരംഗത്ത് ശ്രദ്ധേയനായിത്തീര്‍ന്ന പക്രു, ഇക്കണോമിക്സില്‍ ബിരുദവും കമ്പ്യൂട്ടര്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്.

നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും അഭിനയിച്ചിട്ടുള്ള ഉണ്ടപ്പക്രു ഇപ്പോള്‍ തിരക്കേറിയ താരമാണ്. വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഉണ്ടപ്പക്രുവിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പുരസ്കാരം ലഭിച്ചിരുന്നു.

ഒരു വയസുള്ളപ്പോള്‍ പോളിയോക്കെടുത്ത കുത്തിവെപ്പിനെ തുടര്‍ന്നാണ് പക്രുവിന്റെ ശരീരവളര്‍ച്ച കുറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+