ഇന്തോനേഷ്യയില്‍ ഹിന്ദു ക്ഷേത്രത്തില്‍ സ്ഫോടനം
പൊസൊ: ഇന്തോനേഷ്യയിലെ സുലാവെസി ദ്വീപിലെ പൊസൊ പട്ടണത്തിലെ ഒരു ഹിന്ദു ക്ഷേത്രത്തില്‍ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു. സ്ഫോടനം വര്‍ഗീയ ലഹളക്കു കാരണമാവുമോയെന്ന ഭീതി പടര്‍ത്തിയിട്ടുണ്ട്.
സ്ഫോടനത്തിന്റെ ശക്തിയില്‍ ക്ഷേത്രത്തിന്റെ മതിലുകള്‍ തകര്‍ന്നു. ക്ഷേത്ര കാവല്‍ക്കാരന് സാരമായി പരിക്കേറ്റു. മനപ്പൂര്‍വം ഭീതി പടര്‍ത്താനുള്ള ശ്രമമാണ് സ്ഫോടനത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ക്രൈസ്തവരെ ലക്ഷ്യമാക്കി നടന്ന ആക്രമണങ്ങള്‍ക്കു ശേഷം പൊസൊ നഗരത്തില്‍ മൂവായിരത്തോളം സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications