ലക്ഷ്മി മിത്തല്‍ ഏറ്റവും ധനികനായ ഇന്ത്യക്കാരന്‍
ന്യൂയോര്‍ക്ക്: ഉരുക്കു വ്യവസായി ലക്ഷ്മി മിത്തല്‍ ഇന്ത്യയിലെ ഏറ്റവും ധനികന്‍ എന്ന് ഫോര്‍ബ്സ് മാഗസിന്‍ നടത്തിയ സര്‍വെ. ലോകത്തെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ഗേറ്റ്സ് നിലനിര്‍ത്തി.
ബില്‍ ഗേറ്റ്സ് കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ ധനികന്‍ നിക്ഷേപകന്‍ വാരണ്‍ ബഫറ്റാണ്. വിദേശ ഇന്ത്യക്കാരനായ വ്യവസായി ലക്ഷ്മി മിത്തല്‍ ലോകത്തെ ഏറ്റവും ധനികരില്‍ അഞ്ചാം സ്ഥാനത്താണ്. 2000 കോടി യുഎസ് ഡോളറാണ് മിത്തലിന്റെ വരുമാനം.
വിപ്രോയുടെ തലവന്‍ അസീം പ്രേംജിയാണ് ഏറ്റവും ധനികനായ രണ്ടാമത്തെ ഇന്ത്യക്കാരന്‍. 1100 കോടി ഡോളറാണ് അദ്ദേഹത്തിന്റെ വരുമാനം. മുകേഷ് അംബാനി (700 കോടി ഡോളര്‍), കുശല്‍പാല്‍ സിംഗ് (500 കോടി ഡോളര്‍), സുനില്‍ മിത്തല്‍ (490 കോടി ഡോളര്‍), കുമാര്‍ ബിളര്‍ (440 ഡോളര്‍) എന്നിവരാണ് ഏറ്റവും ധനികരായ 10 ഇന്ത്യക്കാരില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.












Click it and Unblock the Notifications