അര്‍ജന്റീനയുടെ സൈനിക വിമാനം തകര്‍ന്ന് ആറ് മരണം
ലിമ: അര്‍ജന്റീനയുടെ സൈനിക വിമാനം ലാപാസിനു സമീപം ബൊളിവീയന്‍ മലനിരകളില്‍ തകര്‍ന്നുവീണ് ആറു പേര്‍ മരിച്ചു.
അര്‍ജന്റീനയുടെ വ്യോമസേനാ വിമാനമായ ടാങ്കോ 21 ആണ് തകര്‍ന്നുവീണത്. അര്‍ജന്റീനയുടെ കിഴക്കന്‍ നഗരമായ എല്‍ അതോയില്‍ മരുന്നുകള്‍ വിതരണം ചെയ്ത ശേഷമാണ് വിമാനം തകര്‍ന്നുവീണത്.
രണ്ടു പൈലറ്റുമാരും നാല് സൈനിക ഓഫീസര്‍മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും മരിച്ചു. വിമാനം തകര്‍ന്നുവീഴുന്നതിനു മുമ്പ് വന്‍ സ്ഫോടന ശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു.












Click it and Unblock the Notifications