പാകിസ്ഥാനില്‍ കുംഴിബോംബ് പൊട്ടി ട്രക്ക് തകര്‍ന്ന് 26 മരണം
ക്വറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ കുഴിബോംബ് സ്ഫോടനത്തില്‍ ട്രക്ക് തകര്‍ന്ന് 26 പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു.
ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വതക്ക് 700 കിലോമീറ്റര്‍ കിഴക്ക് രഖ്നിയിലാണ് സ്ഫോടനമുണ്ടായത്. വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന ട്രക്കാണ് സ്ഫോടനത്തിന് ഇരയായത്.
ബലൂചിസ്ഥാനില്‍ സ്വയംഭരണാവകാശം ആവശ്യപ്പെടുന്ന ആദിവാസി ഗ്രൂപ്പുകള്‍ ഒട്ടേറെ ആക്രമണങ്ങള്‍ നടത്തുന്നതായി ആരോപിക്കപ്പെടുന്നുണ്ട്.












Click it and Unblock the Notifications