മുംബൈ റെയില്‍വെ സ്റേഷനില്‍ ബോംബ് കണ്ടെത്തി
മുംബൈ: മുംബൈ സബര്‍ബന്‍ ബൈകുള റെയില്‍വെ സ്റേഷനില്‍ നിന്നും പൊലീസ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തി.
ബോംബെന്ന് സംശയിക്കുന്ന ടൈമറുള്‍പ്പെടെയുള്ള സ്ഫോടകവസ്തുക്കളാണ് കണ്ടെടുത്തത്. ശനിയാഴ്ച രാവിലെ 10 മണിക്ക് ബൈക്കുള റെയില്‍വെ സ്റേഷനില്‍ ഉടമസ്ഥരില്ലാതെ ബാഗ് കിടക്കുന്നുവെന്ന അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.
10.40ഓടെ ബോംബ് സ്ക്വാഡ് റെയില്‍വെ സ്റേഷനിലെത്തി. അപ്പോഴേക്കും ഒന്നും രണ്ടും പ്ലാറ്റ്ഫോമുകള്‍ അടച്ചിട്ടിരുന്നു. പുരുഷന്‍മാരുടെ ടോയ്ലറ്റിന്സ സമീപം മൂന്ന് ബാഗുകളിലായാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. തെക്കന്‍ മുംബൈയിലെ ചുര്‍ണി റോഡില്‍ കടലിന് സമീപമായി ബോംബ് നിര്‍വീര്യമാക്കി.












Click it and Unblock the Notifications