സഹീറ ഷെയ്ഖ് മുംബൈ കോടതിയില്‍ കീഴടങ്ങി
മുംബൈ: വ്യാജമൊഴി നല്‍കിയതിന് സുപ്രിം കോടതി ഒരു വര്‍ഷം തടവിന് ശിക്ഷിച്ച ബെസ്റ് ബേക്കറി കേസിലെ മുഖ്യപ്രതി സഹീറ ഷെയ്ഖ് മുംബൈയിലെ സെഷന്‍സ് കോടതി മുമ്പാകെ ഹാജരായി. കോടതി സഹീറയെ മാര്‍ച്ച് 13 വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തു.
കോടതിക്കു മുമ്പാകെ നല്‍കിയ അപേക്ഷയില്‍ തന്നെ കോടതിയുടെ കസ്റഡിയില്‍ വയ്ക്കണമെന്നും തന്റെ ജീവന് ഭീഷണിയുള്ളതിനാല്‍ ഗുജറാത്തിലെ ഏതെങ്കിലും ജയിലില്‍ അയയ്ക്കരുതെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സഹീറയെ കസ്റഡിയിലെടുക്കാനും മാര്‍ച്ച് 13ന് കോടതിയില്‍ ഹാജരാക്കാനും മുംബൈ പൊലീസിന് കോടതി നിര്‍ദേശം നല്‍കി. മാര്‍ച്ച് 13ന് സഹീറയുടെ അപേക്ഷയിന്മേല്‍ തീരുമാനമെടുക്കും.
വെള്ളിയാഴ്ച വൈകീട്ട് 6.30നാണ് സഹീറ കോടതിക്കു മുമ്പാകെ ഹാജരായത്. സഹീറ കോടതിയില്‍ ഹാജരായതോടെ ഒട്ടേറെ പൊലീസുദ്യോഗസ്ഥരെ കോടതി പരിസരത്ത് വിന്യസിച്ചു.












Click it and Unblock the Notifications