മുഖ്യമന്ത്രിയുടെ വസതി ഉപരോധിച്ചു
തിരുവനന്തപുരം: എഐവൈഎഫ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വസതിയിലേയ്ക്ക് തള്ളിക്കയറി.
ശനിയാഴ്ച രാവിലെ 8.30 നാണ് പതിനഞ്ചോളം എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി മുഖ്യമന്ത്രിയുടെ ജഗതിയിലുള്ള വസതിയിലേയ്ക്ക് ഇരച്ചു കയറിയത്. ആ സമയത്ത് മുഖ്യമന്ത്രി വീട്ടിലുണ്ടായിരുന്നില്ല. ചോദ്യപേപ്പര്‍ പ്രശ്നത്തില്‍ വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കുക, തൃശൂരില്‍ സമരം നടത്തിയ എഐവൈഎഫ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കു നേരെ നടപടിയെടുക്കുക എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു സമരം.
വീടിനു മുമ്പില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകരെ അറസ്റ് ചെയ്ത് നീക്കി.












Click it and Unblock the Notifications