എം.എ.ജോണിനെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും
തിരുവനന്തപുരം: യുഡിഎഫുമായി സഖ്യമുണ്ടാക്കിയാല്‍ ഡിഐസി പിളരുമെന്ന പ്രസ്താവന പുറപ്പെടുവിച്ച എം.എ.ജോണിനെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും.
യുഡിഎഫ് സഖ്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ശനിയാഴ്ച ചേര്‍ന്ന ഡിഐസി എക്സിക്യൂട്ടീവ് യോഗത്തില്‍ കെ.കരുണാകരന്‍ ജോണിനെതിരെ ശക്തമായ വിമര്‍ശനം നടത്തി. യുഡിഎഫുമായി സഖ്യമുണ്ടാക്കിയാല്‍ പാര്‍ട്ടി വിടുമെന്ന ജോണിന്റെ പ്രസ്താവന കടുത്ത അച്ചടക്ക ലംഘനമാണെന്ന് കരുണാകരന്‍ പറഞ്ഞു.
ശനിയാഴ്ച ചേര്‍ന്ന യോഗത്തില്‍ ജോണ്‍ പങ്കെടുത്തില്ല. പാര്‍ട്ടി നേതൃത്വവുമായി അദ്ദേഹം അകന്നു കഴിഞ്ഞുവെന്ന് ഇതോടെ വ്യക്തമായി.
അതേ സമയം ഡിഐസിയും യുഡിഎഫും ധാരണയിലെത്തുന്നതു സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. തങ്ങള്‍ ആവശ്യപ്പെട്ട സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ 140 സീറ്റിലും തനിച്ച് മത്സരിക്കണമെന്ന അഭിപ്രായമാണ് ഡിഐസിയിലെ ഒരു വിഭാഗത്തിനുള്ളത്. മാര്‍ച്ച് 20ന് ഡിഐസിയുടെ നിലപാട് പ്രഖ്യാപിക്കും.












Click it and Unblock the Notifications