ഡിഐസി യോഗത്തിന് എം.എ.ജോണെത്തിയില്ല
തിരുവനന്തപുരം: ഡിഐസി സംസ്ഥാന നിര്‍വാഹക സമിതി യോഗം പാര്‍ട്ടി വൈസ് പ്രസിഡന്റ് എം.എ.ജോണ്‍ ബഹിഷ്കരിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായുള്ള ബന്ധത്തെ കുറിച്ച് തീരുമാനിക്കുന്നതിനാണ് ഡിഐസി എക്സിക്യൂട്ടീവ് യോഗം ചേരുന്നത്. യുഡിഎഫുമായി യാതൊരു ബന്ധവും പാടില്ലെന്ന ഉറച്ച നിലപാട് സ്വീകരിക്കുന്ന എം.എ.ജോണ്‍ യോഗത്തിനെത്തിയില്ല.
യുഡിഎഫുമായി സഖ്യം സ്ഥാപിക്കുകയാണെങ്കില്‍ ഡിഐസി പിളരുമെന്ന് എം.എ.ജോണ്‍ നേരത്തെ പരസ്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications