മന്ത്രി വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തും
തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ വിവാദവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുമായി വിദ്യാഭ്യാസമന്ത്രി ഇ.ടി.മുഹമ്മദ് ബഷീര്‍ മാര്‍ച്ച് 11 ശനിയാഴ്ച കോഴിക്കോട്ട് ചര്‍ച്ച നടത്തും.
എസ്എസ്എല്‍സി പരീക്ഷ തുടങ്ങാന്‍ നാല് ദിവസം മാത്രം ബാക്കി നില്‍ക്കെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്ന തരത്തില്‍ സമരം തുടരരുതെന്ന് അഭ്യര്‍ത്ഥിക്കാാനാണ് മന്ത്രി ചര്‍ച്ച നടത്തുന്നത്.
പ്രതിപക്ഷ യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തുന്ന സമരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ അക്രമം അരങ്ങേറിയിരുന്നു.












Click it and Unblock the Notifications