പാകിസ്ഥാന്‍ സൈന്യം 30 ഭീകരരെ വധിച്ചു
ഇസ്ലാമബാദ്: അഫ്ഗാന്‍ അതിര്‍ത്തിക്കു സമീപമുള്ള ആദിവാസി മേഖലയിലെ തീവ്രവാദി സങ്കേതത്തിനു നേരെ ആക്രമണം നടത്തിയ പാകിസ്ഥാന്‍ സൈനികര്‍ 30 ഭീകരരെ വധിച്ചു.
കഴിഞ്ഞയാഴ്ച സൈനികരും ഭീകകരും തമ്മില്‍ ആവര്‍ത്തിച്ചുണ്ടായ ഏറ്റുമുട്ടലുകള്‍ക്ക് തുടര്‍ച്ചയായാണ് തീവ്രവാദി സങ്കേതത്തിനു നേരെ ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ വിദേശികളുമുണ്ടെന്ന് പാകിസ്ഥാന്‍ സൈനിക അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications