ഇന്ത്യ ഇറാനെ വിശ്വസിക്കരുത്: യുഎസ്
വാഷിംഗ്ടണ്‍: ഇന്ത്യ വന്‍തോതില്‍ ഊര്‍ജ ആവശ്യങ്ങളുണ്ടെങ്കിലും ഇറാന്‍ ഇന്ധന വിതരണത്തിന് നീണ്ട കാലത്തേക്ക് വിശ്വസിക്കാവുന്ന രാജ്യമല്ലെന്ന് യുഎസ്.
ഇന്ത്യയുമായുള്ള പങ്കാളിത്തത്തെ കുറിച്ച് ഒരു പ്രഭാഷണത്തിനിടയില്‍ യുഎസ് സ്റേറ്റ് അണ്ടര്‍ സെക്രട്ടറി നിക്കോളാസ് ബേണ്‍സാണ് ഇന്ത്യ ഇറാനെ വിശ്വസിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയത്.
ഇന്ത്യയുടെ ഊര്‍ജ ആവശ്യങ്ങള്‍ക്കായി മധ്യേഷ്യയിലെ മറ്റേതെങ്കിലും രാജ്യത്തെ ആശ്രയിക്കാവുന്നതാണെന്നും ബേണ്‍സ് ഉപദേശിച്ചു.
ഇന്ത്യ-ഇറാന്‍ വാതക പൈപ്പ്ലൈനിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ബേണ്‍സ് ഇങ്ങനെ പറഞ്ഞത്. കസാകിസ്ഥാന്‍, തുര്‍ക്കിമെനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളെയും കല്‍ക്കരി സാങ്കേതികവിദ്യ, ആണവോര്‍ജം തുടങ്ങിയ ഊര്‍ജോത്പാദന സംവിധാനങ്ങളെയും ഇന്ത്യക്ക് ആശ്രയിക്കാവുന്നതാണെന്നും ബേണ്‍സ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications