വാരണസി സ്ഫോടനം: അറസ്റിലായവരെ സാക്ഷികള്‍ തിരിച്ചറിഞ്ഞില്ല
വാരണസി: ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ് ചെയ്ത വാരണസി സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു പേരെ ദൃക്സാക്ഷി തിരിച്ചറിഞ്ഞില്ല.
പൊലീസ് പുറത്തുവിട്ട ഛായാചിത്രവുമായി സാദൃശ്യമുള്ള സാദിഖ് അലി, അന്‍സാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ് ചെയ്തത്. രണ്ട് സാക്ഷികളുടെ മുന്നില്‍ വച്ച് ഇവരെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കിയെങ്കിലും സാക്ഷികള്‍ ഇവരെ തിരിച്ചറിഞ്ഞില്ല.
മാര്‍ക്കറ്റില്‍ ബോംബ് വച്ചവര്‍ ഇവരല്ലെന്ന് തിരിച്ചറിയല്‍ പരേഡിനു ശേഷം സാക്ഷികള്‍ പറഞ്ഞു.












Click it and Unblock the Notifications